കുവൈറ്റ്: ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള മദ്രസകളുടെ സര്‍ഗമേള 'ബാലകൌതുകം 2015' ഏപ്രില്‍ 10ന് (വെള്ളി) രാവിലെ 8.30 മുതല്‍ അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. അതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഘ യോഗം വിലയിരുത്തി.
പ്രസംഗം, ഹിഫ്ള്, തജ്വീദ്, ഗാനം, ചിത്രരചന, കളറിംഗ്, കഥ പറയല്‍, ആംഗ്യപാട്ട്, ബാങ്ക് വിളി, ചിത്രീകരണം, കോല്‍ക്കളി, ഒപ്പന, പ്രബന്ധം, പോസ്റര്‍ ഡിസൈന്‍ തുടങ്ങി വൈവിധ്യമായ പരിപാടികളാണ് മത്സരത്തിന് മാറ്റുകൂട്ടുക.
മുജാഹിദ് സ്റുഡന്‍സ് മൂവ്മെന്റ് (എംഎസ്എം) സംസ്ഥാന പ്രസിഡന്റ് ജലീല്‍ മാമാങ്കര സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും. യോഗത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ അയൂബ് ഖാന് മാങ്കാവ് അധ്യക്ഷത വഹിച്ചു.
വിശദ വിവരങ്ങള്‍ക്ക്: 97827920, 99216681.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍