ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിക്ക് പുതിയ നേതൃത്വം
Wednesday, April 8, 2015 4:25 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ 2015-16 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മേഴ്സി കുര്യാക്കോസ് (പ്രസിഡന്റ്), മേരി റജീന സേവ്യര്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), മോളി സക്കറിയ (വൈസ് പ്രസിഡന്റ്), ജൂബി വള്ളിക്കളം (സെക്രട്ടറി), ജൂലി തോമസ് (ട്രഷറര്‍),, സിമി ജോസഫ് (പ്രഫഷണല്‍ ഡെവലപ്മെന്റ്), അനു സിറിയക്, ചിന്നമ്മ ഞാറവേലില്‍ (മെംബര്‍ഷിപ്പ്), പ്രീതി ഗുപ്ത, ടിന്റു മാത്യു (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍), സോഫി ലൂക്കോസ് (ബൈലോസ്), ആഗ്നസ് മാത്യു (പബ്ളിക് റിലേഷന്‍സ്), മേരി ബെന്നി (ഫണ്ട് റെയ്സിംഗ്) എന്നിവരെയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ഡോ. അജിമോള്‍ ലൂക്കോസ്, ടിസി സിറിയക്, ഫിലോ ഫിലിപ്പ്, മേരിക്കുട്ടി കുര്യാക്കോസ്, സാറ ഗബ്രിയേല്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം