കെകെസിഎ പിക്നിക് ഏപ്രില്‍ 17ന്
Wednesday, April 8, 2015 4:15 AM IST
കുവൈറ്റ്: ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള ഫാമിലി പിക്നിക്ക് ഇത്തവണ ഏപ്രില്‍ 17ന് റിഗായ് പാര്‍ക്കില്‍ നടക്കും. പിക്നിക്കിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 9.30ന് ആരംഭിക്കുന്ന പിക്നിക് ഉച്ചകഴിഞ്ഞ് 3.30 നു സമാപിക്കും. പിക്നിക്കിനോടനുബന്ധിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി നിരവധി രസകരമായ വിനോദപരിപാടികള്‍ സംഘടിപ്പിക്കും. കൂടാരയോഗ അടിസ്ഥാനത്തില്‍ നടത്തുന്ന വടംവലി എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും ആവേശം നിറഞ്ഞതായിരിക്കും. യാത്ര സൌകര്യങ്ങള്‍ക്കും മറ്റുമായി അതത് ഏരിയകമ്മിറ്റി അംഗങ്ങളുമായിബന്ധപെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സൌംമശസിേമിമ്യമ.രീാ