റിയാദ്: തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ട്രിവ വിപുലമായ പരിപാടികളോടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. 'ട്രിവ ഫെസ്റ് 2015 മാധവം' എന്ന് പേരിട്ട പരിപാടി റിയാദ് പാലസ് ഹോട്ടലിലാണ് സംഘടിപ്പിച്ചത്.
വാര്‍ഷികാഘോഷ പരിപാടികള്‍ പ്രശസ്ത മലയാള സിനിമാ നടനും സംവിധായകനുമായ പത്മശ്രീ മധു ഉദ്ഘാടനം ചെയ്തു. മാധവം സാംസ്കാരിക പരിപാടി നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന് സുധീപ് കുമാറും റിയാദിലെ പ്രമുഖ ഗായകരും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള ഹൃദ്യമായി.
ചടങ്ങില്‍ വെസ്റേണ്‍ യൂണിയന് പ്രതിനിധി ശ്രീജു, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി അഷ്റഫ്, ഇ.കെ. റഹീം, ഹസന് അല്‍ ഷഹ്രി, അക്ബര്‍ എന്നിവരെ ആദരിച്ചു. എന്‍ആര്‍കെ ഫോറം ചെയര്മാന് ബാലചന്ദ്രന്, അഷ്റഫ് വടക്കേവിള, പ്രമുഖ നാടക സംവിധായകന് ജയന് തിരുമല, ഡോ. ഷറഫുദ്ദീന്, ഷാഫി കല്ലറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ട്രിവയുടെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ കിഡ്സ് റിലീഫ് ഫണ്ടിലേക്ക് നല്കുന്ന ധനസഹായം പത്മശ്രീ മധു ഏറ്റുവാങ്ങി. ഹരികൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാസര്‍ കല്ലറ ആമുഖ പ്രഭാഷണവും നിഷാദ് ആലംകോട് സ്വാഗതവും അക്ബര്‍ നന്ദിയും പറഞ്ഞു. അനില്‍ അളകാപുരി, ജഹാംഗീര്‍, ഷഫീര്‍ നേമം, ഷാനവാസ് ജി ഫൈവ്, സഫീര്‍ കുളമുട്ടം, നിസാം വെമ്പായം, റൌഫ്, നിഷാദ് ഹറാജ്, വിജയന് നെയ്യാറ്റിന്‍കര, രവി കാരക്കോണം, ഹുസൈന് കാവുവിള, നൌഷാദ്, രാധാകൃഷ്ണന്, റാസി, അന്‍സാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍