ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തൂലികയിലൂടെ ഗാനങ്ങളും
Tuesday, April 7, 2015 8:15 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പൌരോഹിത്യമൊക്കെ സ്വന്തമാക്കും മുന്‍പ് നൈറ്റ്ക്ളബ്ബില്‍ ബൌണ്‍സറായി ജോലി ചെയ്തിട്ടുണ്ട്. പിന്നെ സാഹിത്യം പഠിപ്പിക്കുന്ന അധ്യാപകനായി. ഇപ്പോഴിതാ പുതിയൊരു വിശേഷണം കൂടി അദ്ദേഹത്തിന്- ഗാനരചയിതാവ്.

സോ വീ ക്യാന്‍ ഓള്‍ ബീ വണ്‍ (അങ്ങനെ നമുക്കെല്ലാം ഒന്നായ്ത്തീരാം) എന്ന ഗാനം ഫ്രാന്‍സിസ് പാപ്പയുടെയും ഇറ്റാലിയന്‍ അര്‍ജന്റൈന്‍ സംഗീതജ്ഞന്‍ ഓഡിനോ ഫാച്ചിയയുടെയും സംയുക്ത സൃഷ്ടിയായാണ് പുറത്തുവരുന്നത്. (ണൃശലിേേ ശി ടുമിശവെ, “ജമൃമ ൂൌല ീറീ ലെമി ൌിീ’’ ംമ രീൃെലറ യ്യ എമരരശമ മ വേല ുീിശേളള’ ൃലൂൌല, ൌശിെഴ വേല ുീുല’ ീംി ംീൃറ, മ മ വ്യാി ളീൃ ുലമരല).

മാര്‍ച്ച് 29ന് ഗാനം പൊതുവേദിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഓശാന ഞായര്‍ ശുശ്രൂഷയ്ക്കു ശേഷമായിരുന്നു ഗാനം ആലപിച്ചത്.

സമാധാനത്തിനായുള്ള ഗീതിക എന്നാണ് മാര്‍പാപ്പ സ്പാനിഷിലെഴുതിയ ഗാനത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യകേള്‍വിയില്‍ തന്നെ മനസില്‍ ഇടംപിടിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍