ഒരു വടക്കന്‍ സെല്‍ഫി ഏപ്രില്‍ 11, 12 തീയതികളില്‍ വിയന്നയില്‍ പ്രദര്‍ശനത്തിന്
Tuesday, April 7, 2015 8:14 AM IST
വിയന്ന: തട്ടത്തിന്‍ മറയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ രചനയില്‍ നിവിന്‍ പോളി നായകനാകുന്ന ചിത്രം ഒരു വടക്കന്‍ സെല്‍ഫി ഈ വാരാന്ത്യത്തില്‍ വിയന്നയില്‍ പ്രദര്‍ശനത്തിനെത്തും.

2015ലെ ജനപ്രിയ ചലച്ചിത്രമായി വിലയിരുത്തുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ജി. പ്രജിത്തിന്റെതാണ്. മഞ്ജിമാ മോഹനാണു നായിക.

ഏപ്രില്‍ 11ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം 6.15നും 12ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം 7.30നുമായി നാലു പ്രദര്‍ശനങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്.

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ (വു://ംംം.ാലഴമുഹലഃ.മ) ബുക്ക് ചെയ്യാവുന്നതാണ്. സിനിമയ്ക്ക് വരുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും.

വിശദവിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ 069911320561.

റിപ്പോര്‍ട്ട്: ജോബി ആന്റണി