ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ എമിരേറ്റ്, എത്തിഹാദ് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
Tuesday, April 7, 2015 8:13 AM IST
ബര്‍ലിന്‍: ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ എമിറേറ്റ്സ് വിമാനവും എത്തിഹാത് എയര്‍വേയ്സ് ജെറ്റും കൂട്ടിയിടിക്കുന്നത് ഒഴിവായത് തലനാരിഴയ്ക്ക്.

വിപരീത ദിശകളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു വിമാനങ്ങളുടെയും പൈലറ്റുമാര്‍ക്ക് തക്ക സമയത്ത് ഓണ്‍ബോര്‍ഡ് മുന്നറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് ഒരു വിമാനം താഴ്ത്താനും മറ്റൊന്നു ഉയര്‍ത്താനുമായിരുന്നു സന്ദേശം.

മുന്നറിയിപ്പിന്റെ ഗൌരവം ഉള്‍ക്കൊണ്ട് ഇരുപൈലറ്റുമാരും പ്രവര്‍ത്തിച്ചപ്പോള്‍ അപകടം ഒഴിവായി. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ ആയിരുന്നു സംഭവം. ഇങ്ങയൊരു സാഹചര്യം എങ്ങനെ ഉരുത്തിരിഞ്ഞു എന്നറിയാന്‍ ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയിലെ ഏയ്റോനോട്ടിക്കല്‍ റഡാര്‍ സംവിധാനത്തിന്റെ മികവാണ് ഇത്തരമൊരു വലിയ ദുരന്തം ഒഴിവായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍