ഇംഗ്ളണ്ടില്‍ വിവിധ ക്രൈസ്തവ സഭകള്‍ പട്ടണ സ്ളീവാപാതകള്‍ നടത്തി
Tuesday, April 7, 2015 6:09 AM IST
ലണ്ടന്‍: ഇംഗ്ളണ്ടില്‍ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്തമായി പട്ടണ സ്ളീവാപാതകള്‍ നടത്തി. ഓരോ പ്രദേശങ്ങളിലും അവിടുത്തെ കത്തോലിക്കാ, ആംഗ്ളിക്കന്‍, ലൂഥറന്‍, യുണൈറ്റഡ് ക്രിസ്ത്യന്‍, സെവന്‍ത്ഡേ തുടങ്ങി വ്യത്യസ്ത സഭകളിലെ പുരോഹിതരും വിശ്വാസികളും പങ്കെടുത്തു.

ഇപ്സ്വിച്ച് ടൌണില്‍ നടന്ന സംയുക്ത പട്ടണസ്ളീവാപാതയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. കുരിശിന്റെ വഴിയുടെ ആദ്യാവസാനം വലിയ ജനക്കൂട്ടമുണ്ടായിരുന്നു.

യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിപ്പിക്കുന്ന സ്ളീവാപാതയില്‍ നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. സ്ളീവാപാതയില്‍ പതിനാലു സ്ഥലങ്ങളിലും ബൈബിള്‍ വായനയും പ്രത്യേക പ്രാര്‍ഥനകളും നടത്തി.

ചില സ്ഥലങ്ങളില്‍ യേശു ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും അനുസ്മരിപ്പിക്കുന്ന ഭാഗങ്ങള്‍ക്കു നാടകാവിഷ്കാരവും നല്‍കി. വന്‍ ജനാവലി കുരിശിന്റെ വഴിയിലും മറ്റു പ്രാര്‍ഥനകളിലും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍