സിഡ്നി മലയാളി റോമന്‍ കാത്തലിക് കമ്യൂണിറ്റി വിശുദ്ധവാരം ആചരിച്ചു
Tuesday, April 7, 2015 6:08 AM IST
സിഡ്നി: മലയാളി റോമന്‍ കാത്തലിക് കമ്യൂണിറ്റിയുടെ വിശുദ്ധവാരം ഓശാനയില്‍ തുടങ്ങി ഈസ്റര്‍ കുര്‍ബാനയോടുകൂടി സമാപിച്ചു.

ഓശാന ഞായറാഴ്ച സിഡ്നി മലയാളി റോമന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ. ജോര്‍ജ് കോലോത്ത് വിശുദ്ധവാരത്തിനു തുടക്കം കുറിച്ചു.

ഒലിവു ശാഖകളെന്തിയ വിശ്വാസികള്‍ ദേവാലയ പ്രദക്ഷിണത്തോടെ നാഥനെ വരവേറ്റു.

പെസഹാ ദിനത്തില്‍ ഫാ. ആന്‍ഡ്രു കാര്‍മികത്വം വഹിച്ചു. അന്ത്യഅത്താഴ വിരുന്നില്‍ വിശ്വാസികളുടെ പാദങ്ങള്‍ കഴുകിയും പെസഹ അപ്പംമുറിച്ചും പെസഹ അനുസ്മരിച്ചു.

ദുഃഖവെള്ളിയും ഈസ്റര്‍ പാതിരാകുര്‍ബാന/ഉക്കും ഫാ. സാലസ് കാര്‍മികത്വം വഹിച്ചു. പീഡാനുഭവ ചരിത്രവും കുരിശാരാധനയും ശ്ളീഹാപാദയും കൈയ്പുനീര്‍ കുടിക്കലും ദുഃഖവെള്ളിയുടെ പ്രത്യേകതയായിരുന്നു.

ഈസ്റര്‍ പാതിരാകുര്‍ബാനയില്‍ നവവെളിച്ചമേന്തി ദേവാലയ പ്രവേശനവും ക്രിസ്തുവിന്റെ ഉത്ഥാനവും വിശ്വാസികള്‍ അനുസ്മരിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വിശ്വാസികള്‍ക്കു വീഡിയോ കോള്‍ വഴി ഈസ്റര്‍ സന്ദേശം നല്‍കി.