സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ ഈസ്റര്‍ സംഗമം ഏപ്രില്‍ 18ന്
Tuesday, April 7, 2015 6:05 AM IST
സന്ദര്‍ലാന്‍ഡ്: ഈസ്ററിന്റെ പുണ്യവും നൈര്‍മല്യവും പേറുന്ന ആഘോഷപെരുമയ്ക്കു സന്ദര്‍ലാന്‍ഡ് മലയാളി കാത്തലിക് കമ്യൂണിറ്റി ഒരുങ്ങുന്നു.

ഏപ്രില്‍ 18നു(ശനി) ആഘോഷമായ ദിവ്യബലിയോടെ രാവിലെ 11നു തുടങ്ങുന്ന പരിപാടികള്‍ ഉച്ചയ്ക്ക് ഒന്നിന് ഈസ്റര്‍ ലഞ്ചിനുശേഷം കാത്തലിക് കമ്യുണിറ്റി അംഗങ്ങളുടെ പ്രതിഭാസംഗമത്താല്‍ സമ്പന്നമാകും.

വൈകുന്നേരം അഞ്ചിനു അവസാനിക്കുന്ന സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ സാന്നിധ്യവും സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയുമായിരിക്കും. കളിയും ചിന്തയും സ്നേഹവും അടങ്ങുന്ന ഒരുസായംസന്ധ്യക്കു കാതോര്‍ക്കുന്ന സന്ദര്‍ലന്‍ഡ് മലയാളികള്‍ക്കു കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഈസ്റര്‍ കാഴ്ചകളാവും കണ്ണിനും മനസിനും കുളിര്‍മയേകാന്‍ ഉണ്ടാകുക. ആഘോഷ പരിപാടികള്‍ സ്റീല്‍സ് ഹാളിലും വിശുദ്ധ കുര്‍ബാന സെന്റ് ജോസഫ്സ് പള്ളിയിലുമായിരിക്കും നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07590516672

റിപ്പോര്‍ട്ട്: മാത്യു ജോസഫ്