ഡോ. എന്‍. ഗോപാലകൃഷ്ണന്‍ മാഞ്ചസ്ററില്‍
Monday, April 6, 2015 7:52 AM IST
മാഞ്ചസ്റര്‍: സിഎസ്ഐആറിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ മേയ് മൂന്നിനു മാഞ്ചസ്ററില്‍.

മാഞ്ചസ്ററിലെ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിതിംഗ്ടണിലെ ഗാന്ധി ഹാളില്‍ നടക്കുന്ന ഏകദിന പരിപാടിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു 'ഭാരതീയ ദര്‍ശനങ്ങള്‍ക്ക് ആധുനിക ലോകത്തിലെ പ്രസക്തി' എന്ന വിഷയത്തില്‍ എന്‍. ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു 'എന്താണ് ഹിന്ദുയിസം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയും ഉരുത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കും.

ശാസ്ത്രത്തിലധിഷ്ഠിതമായ ഭാരതത്തിന്റെ പാരമ്പര്യത്തെ പുനര്‍വിചിന്തനം ചെയ്തുകൊണ്ടുള്ള എന്‍. ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി വിദേശരാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.

ഭാരതീയ സംസ്കാരത്തിലും സനാധന തത്ത്വങ്ങളുടെ മഹത്വത്തിലും അഭിമാനിക്കുന്ന ഏവര്‍ക്കും പരിപാടിയിലേക്കു സംഘാടകാര്‍ സ്വാഗതം ചെയ്തു.

അന്വേഷണങ്ങള്‍ക്ക്: ഗോപകുമാര്‍ 07932672467, സുമിത് ബാബു 07545132255, ബിജു നായര്‍ 07809673011.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്