കുവൈറ്റില്‍ ശ്രീശാന്തിനു എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്‍ സ്വീകരണം നല്‍കി
Monday, April 6, 2015 7:52 AM IST
കുവൈറ്റ്: ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്യാന്‍ കുവൈറ്റില്‍ എത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനു എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ ദോഹ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കില്‍ സ്വീകരണം നല്‍കി.

യോഗത്തില്‍ (ലറമ) പ്രസിഡന്റ് സജി വര്‍ഗീസ് മെമെന്റോ നല്‍കി ശ്രീയെ ആദരിച്ചു ക്രിക്കറ്റില്‍നിന്നുള്ള താത്കാലിക ശ്രീശാന്തിന്റെ പിന്‍മാറ്റം ക്രിക്കറ്റ് ലോകത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനും തീരാ നഷ്ടമാണെന്നും അദ്ദേഹം വിലയിരുത്തി.

മികച്ച ബൌളിംഗിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹരമായി മാറിയ ശ്രീയുടെ തിരിച്ചു വരവിനായി പ്രാര്‍ഥിക്കുകയും അശംസ നേരുകയും ചെയ്തു.

ജനറല്‍ സെക്രട്ടറി വര്‍ഗീസ് പോള്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ എം.വൈ. ബിജു, ട്രഷറര്‍ എ.ഡി. ഗോപിനാഥന്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് പണിക്കര്‍ മറ്റു പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍