പയ്യന്നൂര്‍ സൌഹൃദവേദി ദമാം യദുനന്ദനന്‍ ചികിത്സാസഹായം കൈമാറി
Monday, April 6, 2015 7:52 AM IST
ദമാം: കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെടുന്ന ബൈലാറ്റാല്‍ മൈക്രോഷ്യ എന്ന രോഗം ബാധിച്ചു ചികിത്സയ്ക്കായി കനിവു തേടുന്ന സൌത്ത് തൃക്കരിപ്പൂര്‍ നാലാംതരം വിദ്യാര്‍ഥി യദുനന്ദനന് ഒരാശ്വാസമായി ഞങ്ങളെന്നും നിങ്ങളോടൊപ്പം എന്ന വാക്കിനെ സാക്ഷാത്കരിച്ചുകൊണ്ട് അതിര്‍വരമ്പുകള്‍ ഇല്ലാതെ ജാതി മതകക്ഷി രാഷ്ട്രീയവ്യത്യാസമില്ലാതെ ദമാമില്‍ പ്രവര്‍ത്തിച്ചു വരുന്ന പയ്യന്നൂര്‍ സൌഹൃദവേദി ദമാം ഭാരവാഹികള്‍ യദുനന്ദനന്റെ സാന്നിധ്യത്തില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഇലംബച്ചി സ്കൂളില്‍ ചികിത്സാ സഹായം കൈമാറി.

ചടങ്ങില്‍ ഇലംബച്ചി സ്കൂള്‍ ഹെഡ്മാസ്റര്‍, പഞ്ചായത്ത് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം