കോര്‍ക്ക് സീറോ മലബാര്‍ സഭ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിച്ചു
Monday, April 6, 2015 7:51 AM IST
കോര്‍ക്ക്: സീറോ മലബാര്‍ സഭാവിശ്വാസികള്‍ വില്‍ട്ടണിലെ സെന്റ് ജോസഫ് പള്ളിയില്‍ ഒത്തുകൂടി. കൈകളില്‍ കത്തിച്ച തിരികളുമേന്തി വിശ്വാസം ഏറ്റുപറഞ്ഞു മാമ്മോദീസ വ്രതവാഗ്ദാനം നടത്തി.

തുടര്‍ന്നു ഉയിര്‍പ്പു തിരുനാള്‍ ശുശ്രൂഷയുടെ ഭാഗമായി ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ ഈശോയുടെ ഉയിര്‍പ്പിന്റെ അനുസ്മരണമായി വിശുദ്ധ ഗ്രന്ഥം വായിച്ച് മിശിഹാ സത്യമായി ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വാസികള്‍ ഏറ്റുപറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനശില ഈശോയുടെ ഉത്ഥാനമാണെന്ന് ശുശ്രൂഷമധ്യേ ചാപ്ളെയിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ സന്ദേശം നല്‍കി.

ഉത്ഥിതനായ ഈശോയുടെ തിരുസ്വരൂപം വന്ദിച്ച് നേര്‍ച്ചയായ ഈസ്റര്‍ എഗും വാങ്ങിച്ച് പ്രത്യാശ നിര്‍ഭരരായി സന്തോഷത്തോടെ വിശ്വാസികള്‍ വീട്ടിലേക്കു മടങ്ങി.

റിപ്പോര്‍ട്ട്: സിറിയക് പി. ജോസ്