യുവദീപ്തി കെസിവൈഎം യുഇഎ ചാപ്റ്ററിന്റെ 'എമ്മാവൂസ് 2015' ഷാര്‍ജയില്‍ സംഘടിപ്പിച്ചു
Monday, April 6, 2015 7:49 AM IST
ഷാര്‍ജ: യുവദീപ്തി കെസിവൈഎം യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പെസഹ ദുഃഖവെള്ളി ആചരണം 'എമ്മാവൂസ് 2015' എന്ന പേരില്‍ ഷാര്‍ജയില്‍ നടന്നു. പെസഹ അപ്പം മുറിക്കല്‍, പ്രാര്‍ഥന ശുശ്രൂഷ, കുരിശിന്റെ വഴി എന്നിവയില്‍ യുഎഇലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ പങ്കെടുത്തു.

നേര്‍ച്ച കഞ്ഞിയോടെ പര്യവസാനിച്ച ആചരണത്തില്‍ ജിനോ ജോസഫ്, ജോ കാവാലം ബെന്നി ഡോമിനിക്, ജോര്‍ജ് കോലഞ്ചേരി, എന്നിവര്‍ സന്ദേശം നല്‍കി.

പരിപാടികള്‍ക്കു ജോമോന്‍ ഉള്‍പ്രക്കാട്ട്, സ്മിതോഷ് തോമസ്, അഭിലാഷ് കോര, ഷിജന്‍ വര്‍ഗീസ്, ടിജോ നടുച്ചിറ, സിജോ ജോസഫ്, വിന്‍സണ്‍ ജേക്കബ്, പ്രഷിയസ് നെല്ലിക്കന്‍, ക്രിസ്ത്യന്‍ ജോസഫ്, ജോഷി പുളിന്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.