വത്തിക്കാനില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കു മാര്‍പാപ്പ നേതൃത്വം നല്‍കി
Saturday, April 4, 2015 8:44 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കിയ ദുഃഖവെള്ളി ശുശ്രൂഷകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ യേശു ക്രിസ്തുവിന്റെ സഹനത്തെക്കുറിച്ച് അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു.

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ക്രൈസ്തവ ജീവിതത്തിന്റെ ഉന്നത ശീര്‍ഷമെന്ന് നേരത്തെ വത്തിക്കാന്‍ റോഡിയോയിലൂടെ നല്‍കിയ സന്ദേശത്തില്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍