മൂന്നാമത് ഐബിഎ കുവൈറ്റ് ബാസ്കറ്റ്ബോള്‍ മാമാങ്ക
Saturday, April 4, 2015 8:38 AM IST
കുവൈറ്റ്: ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ കുവൈറ്റ് വര്‍ഷം തോറും നടത്തിവരാറുള്ള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ മത്സരവും കുവൈറ്റിലെ പ്രമുഖ ബാസ്കറ്റ്ബോള്‍ ക്ളബുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മത്സരങ്ങള്‍ ഏപ്രില്‍ 9, 11, 16 17 തീയതികളില്‍ ഉച്ചകഴിഞ്ഞ് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എഴുപതില്‍ പരം ടീമുകളിലായി ആയിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഈ ബാസ്കറ്റ്ബോള്‍ മാമാങ്കം ഏപ്രില്‍ ഒമ്പതിന് ഉച്ചകഴിഞ്ഞ് 3.30 ന് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പലും ദേശീയ അവാര്‍ഡ് ജേതാവുമായ ഡോ. ശാന്ത മറിയ ജെയിംസ് ഉദ്ഘാടനം നിര്‍വഹിക്കും.

വ്യത്യസ്ത വിഭാഗങ്ങളിലായി നടക്കുന്ന മല്‍സരങ്ങള്‍ ഒരേ സമയം രണ്ട് കോര്‍ട്ടുകളിലായി നടത്തക്ക രീതിയില്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങളിലേയും ആദ്യ നാലു സ്ഥാന വിജയികള്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും വിജയിച്ച ടീമിനുള്ള ട്രോഫികളും നല്‍കുന്നതോടൊപ്പം വിവിധ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഓരോ കളിക്കാര്‍ക്ക് 'പ്ളയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' അവാര്‍ഡും നല്‍കും.

കുവൈറ്റിലെ ഇന്ത്യന്‍ ബാസ്കറ്റ്ബോളിന്റെ സമഗ്ര ഉന്നമനത്തിനും വളര്‍ച്ചക്കുമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിലേക്ക് എല്ലാ കായിക പ്രേമികളെയും സംഘാടകര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ കുവൈറ്റ് സംഘടിപ്പിക്കുന്ന ഭാവി പരിപാടികളില്‍ പരിശീലനത്തിലും മത്സരങ്ങളിലും പങ്കെടുക്കുവാന്‍ താത്പര്യമുള്ള ബാസ്കറ്റ്ബോള്‍ പ്രേമികള്‍ ബന്ധപ്പെടുക ശയമസൌംമ4ൌ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍