കുവൈറ്റ് മഹാഇടവകയുടെ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കി
Saturday, April 4, 2015 8:37 AM IST
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹഇടവകയുടെ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക്, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

ഏപ്രില്‍ മൂന്നിന് (വെള്ളി) അബാസിയ മെറിനാ ഹാളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഫാ. മത്തായി ഇടയനാല്‍ കോര്‍എപ്പിസ്കോപ്പാ, ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മാനവരാശിയുടെ രക്ഷയ്ക്കായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ഓര്‍മ കൊണ്ടാടുന്ന ദുഃഖവെള്ളിയുടെ ശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. എട്ടു മണിക്കൂറോളം നീണ്ടുനിന്ന ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ കഞ്ഞി വിതരണവും നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍