വിശ്വാസത്തിലൂന്നിയ ജീവിതം കുടുംബകെട്ടുറപ്പിന് അനിവാര്യം: റവ. ഡോ. കുര്യന്‍ പുരമഠത്തില്‍
Saturday, April 4, 2015 8:31 AM IST
ഡബ്ളിന്‍: വിശ്വാസത്തിലൂന്നിയ ജീവിതം കുടുംബ കെട്ടുറപ്പിന് അനിവാര്യമാണെന്ന് റവ. ഡോ. കുര്യന്‍ പുരമഠത്തില്‍. സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഡബ്ളിനില്‍ നടക്കുന്ന വാര്‍ഷികധ്യാനത്തിനു നേത്യത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു പ്രശസ്ത ധ്യാനഗുരുവും കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍. നാടിന്റെ നന്മയെ സ്വീകരിച്ച് ഇതിനെതിരെയുള്ള വെല്ലുവിളികളെ അതിജീവിച്ച് മുന്നേറണമെന്നും റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ ആഹ്വാനം ചെയ്തു.

താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ദി ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ നടന്നു വരുന്ന ധ്യാനം ഏപ്രില്‍ ആറിന് (തിങ്കള്‍) നടക്കുന്ന കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള കണ്‍വന്‍ഷനോടെ സമാപിക്കും. ഫാ ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേത്യത്വം നല്‍കി. കൌമാര - യുവജന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നാലിനു ശനിയാഴ്ചയോടെ പേര് രജിസ്റര്‍ ചെയ്യണമെന്ന് യൂത്ത് കോഓര്‍ഡിനേറ്റര്‍ ബിനു ആന്റണി (0876929846) അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.്യൃീാമഹമയമൃ.ശല

ത്രിദിന ധ്യാനത്തോടനുബന്ധിച്ചു നടന്ന ഗാനശുശ്രൂഷയ്ക്ക് കെ.പി. ബിനു. സാബു കാഞ്ഞിരപ്പള്ളി, അജിത്ത്, ജോഷി കൊച്ചുപറമ്പില്‍, ബേബിമോള്‍, ഷിമ്മി എന്നിവര്‍ നേത്യത്വം നല്‍കി.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍