ലിവര്‍പൂളില്‍ യുക്മ നഴ്സസ് ഫോറം പ്രഥമ ദേശീയ സമ്മേളനം മേയ് രണ്ടിന്
Saturday, April 4, 2015 8:31 AM IST
ലണ്ടന്‍: യുകെ മലയാളി നഴ്സ്മാരുടെ ഔദ്യോഗിക പ്രയാണത്തിലെ ഒരു നാഴികക്കല്ലിനു നാന്ദി കുറിക്കപ്പെടുവാന്‍ പോകുകയാണ്. ലാഭേച്ഛ കൂടാതെ, സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് ഒരിടം നല്‍കാതെ, ഉദ്ദേശ ശുദ്ധിയോടെ സംഘടിപ്പിക്കുന്ന ഈ പ്രതിരോധ മുന്നേറ്റത്തിലേക്ക് യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തെ സംഘാടകര്‍ ഒന്നടങ്കം സ്വാഗതം ചെയ്തു.

ഇതിന്റെ ആദ്യവേദി ഒരുക്കുന്നത് ലിവര്‍പൂളിലാണ്. യുകെയിലെ മലയാളി നഴ്സസിന്റെ പ്രഥമ കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍ നടക്കുമ്പോള്‍ അതിനു ആതിഥേയത്വം വഹിക്കുന്നത് യുകെയിലാദ്യമായി മലയാളി നഴ്സുമാര്‍ക്ക് വേണ്ടി നഴ്സസ് ദിനാഘോഷവും തൊഴില്‍ മേഘലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നഴ്സുമാര്‍ക്ക് പുരസ്കാരങ്ങളും പഠനശിബിരങ്ങളും ഒരുക്കിയ ലിംക (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) ആണെന്നത് ഈ പരിപാടിയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു.

മേയ് രണ്ടിന് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പരിപാടി.

മാര്‍ച്ച് 31ന് യുക്മ യുഎന്‍എഫ് കോഓര്‍ഡിനേറ്റര്‍ ആന്‍സി ജോയിയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ബ്രിട്ടാണിയ അടല്‍ഫി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ നടത്തിപ്പിനായി ഒരു സ്വാഗതസംഘം രൂപീകരിച്ചു. സംഘാടക സമിതി ചെയര്‍മാനായ യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായി ലിംക ചെയര്‍പേഴ്സന്‍ തോമസ് ജോണ്‍ വാരികാട്ട്, യുക്മ ദേശീയ ഉപാധ്യക്ഷ ആന്‍സി ജോയ് യുക്മ നഴ്സസ് ഫോറം കോഓര്‍ഡിനേറ്റര്‍, വൈസ് ചെയര്‍മാന്‍മാരായി രേഖ കുര്യന്‍, മായ മാത്യു., ജനറല്‍ കണ്‍വീനര്‍ ആയി ബിജു പീറ്റര്‍, ജോയിന്റ് കണ്‍വീനറായി ഏബ്രഹാം ജോസ് എന്നിവരും നേതൃത്വം നല്‍കും.

വിവിധ സബ് കമ്മിറ്റികളിലേക്ക് ഓരോ ചുമതലകള്‍ വഹിക്കുന്നതിനായി ഷീന മദന്‍മോഹന്‍, അജിത് ബാലചന്ദ്രന്‍, ബെസി തങ്കച്ചന്‍, ടോജി ജോര്‍ജ്, ജിജോ ഉണ്ണി, വിനോദ് മാണി, സോബന്‍ ജോര്‍ജ്, രാജേഷ് തമ്പി, ജെസി ജോണ്‍ ദേവലാല്‍ സഹദേവന്‍, ബീന സെന്‍സ്, ടിന്‍റ്റസ് ദാസ് ജയകുമാര്‍ നായര്‍,ലിനു ജെയിംസ്, ബിനു മാനുവല്‍, സാറ ബിനു, ആശ മാത്യു തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 18നു മുമ്പായി രജിസ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍സി ജോയ് 07530417215, ബിജു പീറ്റര്‍ 07970944925. ലാമശഹ:ൌൌസാമിൌൃലെ@ഴാമശഹ.രീാ

വേദിയുടെ വിലാസം: ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഹീലിയേഴ്സ് റോഡ്, ഓള്‍ഡ് സ്വാന്‍, ലിവര്‍പൂള്‍ ഘ13 4ഉഒ.

റിപ്പോര്‍ട്ട്: ബിജു പീറ്റര്‍