ലണ്ടനിലെ ഹീറ്റണ്‍ മെഴ്സി യൂത്ത് ഫെസ്റിവലില്‍ ലിവിയ ലക്സണിനു രണ്ടു പുരസ്കാരങ്ങള്‍
Thursday, April 2, 2015 4:55 AM IST
ലണ്ടന്‍: ഹീറ്റണ്‍ മെഴ്സി യൂത്ത്് ഫെസ്റിവലില്‍ മലയാളി പെണ്‍കുട്ടിക്ക് ഇരട്ട സമ്മാനം. മാഞ്ചസ്റര്‍, സെയ്ലിലെ സെന്റ് ജോസഫ്സ് കാത്തലിക് പ്രൈമറി സ്കൂളില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയായ പത്തുവയസുകാരി ലിവിയ ലക്സനാണ് അനുപമ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ ട്രോഫി നേടുന്ന ബ്രിട്ടനിലെ ആദ്യത്തെ മലയാളിയാണു ലിവിയാ മോള്‍.1973 മുതല്‍ എവര്‍റോളിംഗ് ട്രോഫി ഇനത്തിലാണ് ഈ പുരസ്കാരം നിലനിര്‍ത്തിയിരിക്കുന്നത്.

സോളോ വെഴ്സസ് സ്പീക്കിംഗ് ഇനത്തില്‍ പ്രായ വിഭാഗത്തിലും വര്‍ഷ വിഭാഗത്തിലുമാണ് (അഴല ഇമലേഴ്യീൃ മിറ ഥലമൃ ഇമലേഴ്യീൃ) ലിവിയ ഒന്നാം സമ്മാനങ്ങള്‍ സ്വന്തമാക്കിയത്. സ്കൂളിന്റെ പിന്തുണയോടെയായിരുന്നു മത്സരത്തിനുള്ള തയാറെടുപ്പു നടത്തിയത്.

മൊത്തത്തിലുള്ള മികച്ച പ്രകടനത്തിനു പാറ്റ് ഡ്രസര്‍ മെമ്മോറിയല്‍ ട്രോഫിയും ലിവിയ തന്നെ സ്വന്തമാക്കി. ഇന്ത്യന്‍ ഡാന്‍സ്, പാട്ട്, അഭിനയം എന്നിവയാണ് ഇഷ്ട ഇനങ്ങള്‍. സ്വന്തമായ ടാലന്റ് ഷോകളും നടത്തുന്നതിലും അതീവ തത്പര. ഇത്തരം പ്രകടനങ്ങളുടെ നിരവധി വീഡിയോകള്‍ യൂട്യൂബിലുണ്ട്.

നൃത്തമത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളാണ് ഇതിനകം ലിവിയയെ തേടിയെത്തിയിട്ടുള്ളത്. ആദ്യത്തെ നോര്‍ത്ത് വെസ്റ് യുക്മ കലാതിലകമായിരുന്നു. യുക്മ നാഷണല്‍ കലാമേളയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

2013ല്‍ നടന്ന യുകെ ഡാന്‍സ് ഫെസ്റിവലില്‍ ഒന്നാമതെത്തിയെന്നു മാത്രമല്ല 2014 ല്‍ ബ്രിട്ടന്‍സ് ഗോട്ട് ടാലന്റിന്റെയും ഗോട്ട് ടു ഡാന്‍സിന്റെ ഓഡിഷനുകളില്‍ പങ്കെടുക്കുകയും അവസാന റൌണ്ടില്‍ നിര്‍ഭാഗ്യവശാല്‍ പുറത്താവുകയുമായിരുന്നു. ഗോട്ട് ടു ഡാന്‍സ് ഓഡിഷനില്‍ അവസാന റൌണ്ട് വരെ എത്തി ജൂറിയുടെ പ്രത്യേക അഭിനന്ദനവും നേടിയാണു പുറത്തായത്.

യുക്മ നോര്‍ത്ത്വെസ്റ് കലാതിലകം നേടിയെന്നു മാത്രമല്ല പിന്നീടു വന്ന വര്‍ഷങ്ങളിലും ഈ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞതിലും ലിവിയയുടെ കഴിവിന്റെ മികവുതന്നെ.

എന്‍എച്ച്എസിന്റെ സെന്‍ട്രല്‍ മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഡിവിഷണല്‍ റിസര്‍ച്ച് മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനൊപ്പം മാഞ്ചസ്റര്‍ മെട്രോപ്പൊളിറ്റന്‍ യൂണിവേഴ്സിറ്റിയില്‍ ഫൈനല്‍ ഇയര്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ മഞ്ജു ലക്സന്റെയും ബിസിനസുകാരനും ഇക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറും മാഞ്ചസ്റര്‍ മെട്രോപ്പൊളിറ്റന്‍ യൂണിവേഴ്സിറ്റിയില്‍ നിയമവിദ്യാര്‍ഥിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ കൌണ്‍സിലര്‍ സ്ഥാനാര്‍ഥിയുമായ ചങ്ങനാശേരി സ്വദേശി ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിന്റെയും മൂത്ത മകളാണു ലിവിയ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട് ലിവിയക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍