ജര്‍മന്‍ ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിന്‍ കൂടുതല്‍ സുരക്ഷിതം
Thursday, April 2, 2015 4:49 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ വിംഗ്സ് വിമാന ദുരന്തത്തിനുശേഷം ജര്‍മനിയിലെ ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിനുകളുടെ സുരക്ഷിതത്വവും ഒരു ട്രെയിന്‍ ഡ്രൈവര്‍ മാത്രമുള്ള അവസ്ഥയും ചര്‍ച്ചാവിഷയമായി. ഇന്റര്‍സിറ്റി എക്പ്രസ് 3 വിഭാഗത്തിലെ ട്രെയിനുകളുടെ സ്പീഡ് 300 കിലോമീറ്ററും, 700 യാത്രക്കാരുമാണ്. ഈ ട്രെയിന്‍ ഓടിക്കുന്ന കോക്പിറ്റില്‍ ഒരു ഡ്രൈവര്‍ മാത്രവുമാണുള്ളത്. വിമാനത്തിന്റെ കോക്പിറ്റില്‍ എല്ലാസമയത്തും മിനിമം രണ്ടു പേര്‍ വേണമെന്ന നിയമം പ്രാബല്യത്തിലാക്കി വരുന്ന ഈ സമയത്ത് ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിന്‍ കോക്പിറ്റില്‍ രണ്ടു പേരുടെ ആവശ്യം ഇല്ലെന്നും ഈ ട്രെയിനുകളിലെ സുരക്ഷിതാ സംവിധാനം ഓട്ടോമാറ്റിക് സിസ്റത്തില്‍ സുരക്ഷിതമാക്കിയിട്ടുണ്െടന്നും ജര്‍മന്‍ റെയില്‍ സുരക്ഷാ വിഭാഗം പ്രസ് റിലീസിലൂടെ അറിയിച്ചു.

ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനുകളില്‍ ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനമാണുള്ളത്. ഒരു ട്രെയിന്‍ അനുവദിച്ചതില്‍ കൂടുതല്‍ സ്പീഡില്‍ ഓടുകയോ (സാധാരണ അസാധ്യം), സിഗ്നല്‍ ലൈറ്റ് തെറ്റിക്കുകയോ ചെയ്താല്‍ തനിയെ ബ്രേക്ക് ചെയ്ത് അടുത്ത സ്റേഷനിലേക്ക് സന്ദേശം നല്‍കും. ഈ ഓട്ടോമാറ്റിക് സുരക്ഷാസംവിധാനം ട്രെയിന്‍ കോക്പിറ്റിലെ ഒരു ഡ്രൈവര്‍ക്കും മാറ്റാനോ, ഓഫ് ചെയ്യാനോ സാധിക്കുകയില്ല. ഈ സുരക്ഷാ സംവിധാനം ട്രെയിനിലെ മാഗ്നറ്റ് സിസ്റവും റെയില്‍പാളത്തിലെ മാഗ്നറ്റ് സിസ്റവുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്നു. ഈ പ്രവര്‍ത്തനം ട്രെയിന്‍ സുരക്ഷാ സംവിധാനത്തില്‍ ജോലിചെയ്യുന്നതും ഇതിനു ക്ളിയറന്‍സ് ഉള്ളതുമായ ഒരു ടെക്നിക്കിനു മാത്രമേ മാറ്റാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിന്‍ കോക്പിറ്റുകളില്‍ ഒരു ഡ്രൈവറുടെ സാന്നിധ്യമേ ആവശ്യമുള്ളൂ.

ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും കുറ്റമറ്റ ഇന്റര്‍സിറ്റി എക്പ്രസ് സുരക്ഷാ സംവിധാനം ഉണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍