പെര്‍ത്തില്‍ മലങ്കര കത്തോലിക്കാ സഭ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു
Thursday, April 2, 2015 4:46 AM IST
പെര്‍ത്ത്: മലങ്കര കത്തോലിക്കാ സഭ, പെര്‍ത്തിലെ വില്ലിട്ടണ്‍ കത്തോലിക്കാ പള്ളിയില്‍ ഓശാനപ്പെരുന്നാളും വിശുദ്ധ കുര്‍ബാനയും തോമസ് മാര്‍ അന്തോണിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷിച്ചു.

.ചടങ്ങില്‍ പൂന-ഘട്കി എസ്കാര്‍ക്കേറ്റിന്റെ ആദ്യ ബിഷപ്പായി നിയമിക്കപ്പെട്ട മാര്‍ അന്തോണിയോസിനെ സഭാംഗങ്ങള്‍ അനുമോദിച്ചു.

ഓശാനയുടെ തിരുക്കര്‍മ്മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും സംബന്ധിച്ച എല്ലാവര്‍ക്കും സെക്രട്ടറി നന്ദി പറഞ്ഞു.

പെര്‍ത്ത് ആര്‍ച്ച്ബിഷപ് ഡോ. തിമോത്തി കോസ്റെലോയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം തോമസ് മാര്‍ അന്തോണിയോസ് അഡ്ലെയ്ഡിലേക്കു മടങ്ങി.

വിവരങ്ങള്‍ക്ക്: റവ. ഫാ. സ്റീഫന്‍ കുളത്തുകരോട്ട് 0469186911.

റിപ്പോര്‍ട്ട്: ബിനോയ് പോള്‍