യുകെയിലെ മലയാളി ക്രൈസ്തവ എഴുത്തുകാരെ ശാലോം ക്ഷണിക്കുന്നു
Thursday, April 2, 2015 4:21 AM IST
ലണ്ടന്‍: ആത്മീയ അഭിരുചിയുള്ള ബ്രിട്ടണിലെ മലയാളി ക്രിസ്തീയ എഴുത്തുകാര്‍ക്കുവേണ്ടി ശാലോം യുകെ നടത്തുന്ന ഏകദിന മാധ്യമ ശില്‍പ്പശാല ഏപ്രില്‍ 26നു ഷെഫീല്‍ഡിലെ ശാലോം ഓഫീസില്‍ നടക്കും.

യുകെയില്‍നിന്ന് ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന സണ്‍ഡേ ശാലോം യൂറോപ്പ് എഡിഷനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവ മൂല്യങ്ങളുള്ള എഴുത്തുകാരെ സജ്ജരാക്കുക എന്നതാണു സമ്മേളനത്തിന്റെ ഉദ്ദേശ്യം.

ഷെഫീല്‍ഡ് കത്തീഡ്രല്‍ ഹൌസിലെ ശാലോം ഓഫീസില്‍ ഏപ്രില്‍ 26നു (ഞായര്‍) രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവ് ഫാ. റോയി പാലാട്ടി സിഎംഐയും ശാലോമിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ സാന്റോ തോമസ് കാവില്‍പുരയിടവും സെമിനാറിനു നേതൃത്വം നല്‍കുന്നു.

ശാലോമിന്റെ മീഡിയ മിനിസ്ട്രിയോടു ചേര്‍ന്നു ലോക സുവിശേഷവത്കരണത്തിനും യൂറോപ്പിന്റെ ആത്മീയ നവോഥാനത്തിനുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാവരെയും മീറ്റിംഗിലേക്കു സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശാലോം യുകെ ഓഫീസ് 0114 2737139, സിബി തോമസ് 07988996412, ഡോ. നവീന്‍ ജോണ്‍ 07920836298, രാജു ജോസ് 07939945138. ഇമെയില്‍: ലൌൃീുല@വെമഹീാീൃംഹറ.ീൃഴ

വിലാസം: ടവമഹീാ ങലറശമ ൠൃീുല, ഇമവേലറൃമഹ ഒീൌലെ, ചീൃളീഹസ ടൃേലല, ടവലളളശഹലറ ട1 2ഖആ.