ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ ഭാരവാഹികള്‍
Thursday, April 2, 2015 4:19 AM IST
കുവൈറ്റ്: ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ വാര്‍ഷിക പൊതുയോഗം 2015- 16 വര്‍ഷത്തേക്കുള്ള ഏഴാമത് ഭരണസമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോര്‍ജി മാത്യു മഞ്ചപ്പിള്ളില്‍ (പ്രസിഡന്റ്), സിബി ജോണ്‍ (ജനറല്‍ സെക്രട്ടറി), ബിജോയ് കുര്യന്‍ (ട്രഷറര്‍), ബൈജു പോള്‍ (വൈസ് പ്രസിഡന്റ് ), സുനില്‍ കുമാര്‍ (സെക്രട്ടറി), സനില്‍ ജോസ് (ജോയിന്റ് ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോമോന്‍ പി. ജേക്കബ്, ജോയ് ആന്റണി, ബ്രൂസ് ചാക്കോ, കെ. എസ്.ജോയ്, ജിജോ ജോസ്, ജസ്റിന്‍ ജോസഫ്, എം.കെ. ബിനോയ്, പി.ഡി. ബിനു, ഏബ്രഹാം കുരുവിള എന്നിവരെയും തെരഞ്ഞെടുത്തു. അജയ് തോമസിനെ ഓഡിറ്ററായും ജെറാള്‍ഡ് ജോസ് അധ്യക്ഷനായുള്ള ഉപദേശകസമിതിയെയും പൊതുയോഗം തെരഞ്ഞെടുത്തു. ബെന്നി പെരികിലേത്ത്, ജയ്സന്‍ ജേക്കബ് കാളിയാനിയില്‍, ലാന്‍സി ബാബു എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികള്‍ക്കു നേതൃത്വം നല്‍കി.

ഇടുക്കി ജില്ലയില്‍നിന്നു കുവൈറ്റില്‍ താമസിക്കുന്ന എല്ലാ അംഗംങ്ങളും അംഗത്വമെടുത്ത് സംഘടനയുടെ ഭാഗമാകണമെന്ന്് ഭരണസമിതി അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 55481754, 65021560, 55300573, 66054729.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍