ശക്തമായ പൊടിക്കാറ്റില്‍ മുങ്ങി റിയാദ് നഗരം
Thursday, April 2, 2015 3:51 AM IST
റിയാദ്: വ്യാഴാഴ്ച ഉച്ച മുതല്‍ തുടങ്ങിയ ശക്തമായ പൊടിക്കാറ്റില്‍ തലസ്ഥാനനഗരി മുങ്ങി. ഹൈവേകളും പ്രധാന റോഡുകളും പൊടിക്കാറ്റ് മൂലം ഗതാഗതക്കുരുക്കില്‍ വലഞ്ഞു. രാത്രി വളരെ വൈകിയും തുടരുന്ന അതിശക്തമായ മണല്‍ക്കാറ്റ് മൂലം നിരവധി വാഹന അപകടങ്ങളുമുണ്ടായതായാണു റിപ്പോര്‍ട്ട്. റിയാദ് ദമാം ഹൈവേയിലും റിയാദ് അല്‍ ഖസീം, മക്ക ഹൈവേകളിലും മണല്‍ക്കാറ്റ് മൂലം വാഹന ഗതാഗതം അസാധ്യമായിരിക്കയാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍