കെ.എസ്. രാജന്‍ പുരസ്കാരം സമ്മാനിക്കും
Thursday, April 2, 2015 3:50 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദവേദി റിയാദ് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കെ.എസ്. രാജന്‍ സൌഹൃദ പുരസ്കാരം വ്യാഴാഴ്ച രാത്രി എട്ടിനു ബത്ഹയിലെ റമാദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക സി.എം പാത്തുവിനു സമ്മാനിക്കും.
പുരസ്കാര ദാനച്ചടങ്ങിനോടനുബന്ധിച്ച് ഗസല്‍സന്ധ്യയും അന്തരിച്ച ഗാനരചയിതാവ് യൂസഫലി കേച്ചേരിയെ അനുസ്മരിച്ചുകൊണ്ടു ഗാനാഞ്ജലിയും ഒരുക്കിയിട്ടുണ്െടന്നു സംഘാടകര്‍ അറിയിച്ചു.
പിഎസ്വി ഏര്‍പ്പെടുത്തിയ ആശ്രയം ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും സൌഹൃദ സാന്ത്വനം പദ്ധതിയുടെ ഭാഗമായി ചികിത്സാസഹായ വിതരണവും ചടങ്ങില്‍വച്ച് നടക്കുമെന്നു പ്രസിഡന്റ് മുസ്തഫ കവ്വായി, ജന. സെക്രട്ടറി മധു പയ്യന്നൂര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0565391220 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍