വഴിക്കടവുകാര്‍ വാര്‍ഷികം ആഘോഷിച്ചു
Wednesday, April 1, 2015 6:37 AM IST
റിയാദ്: റിയാദിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ 'റിവ' ഏഴാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ബത്ഹയിലെ റമാദ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 23 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അശോക് കുമാറിന് യാത്രയയപ്പു നല്‍കി. വഴിക്കടവുകാരും അല്ലാത്തവരുമായ നാനൂറിലേറെ പേര്‍ പങ്കെടുത്ത പൊതുയോഗത്തില്‍ പ്രസിഡന്റ് ടി.എസ്. സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. യോഗം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. റിവ വൈസ് പ്രസിഡന്റ് തോമസ് കരിയില്‍, ജോയി നെടുമ്പാര, അബ്ദുസലാം പൂവന്‍കാവില്‍, അബൂബക്കര്‍ വെള്ളക്കട്ട, റാഷിദ് ഖാന്‍, അബ്ദുള്ള വല്ലാഞ്ചിറ, ബഷീര്‍ പാങ്ങോട്, മിലി ഫിലിപ്പ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അശോക് കുമാര്‍ മറുപടി പ്രസംഗവും നടത്തി. റിവ ജനറല്‍ സെക്രട്ടറി അശോകന്‍ മരുത സ്വാഗതവും ഗഫൂര്‍ മൂച്ചിക്കാടന്‍ നന്ദിയും പറഞ്ഞു.

നാട്യം ഡാന്‍സ് അക്കാദമിയും റിവ അംഗങ്ങളായ കുട്ടികളും വിവിധ കലാപരികള്‍ അവതരിപ്പിച്ചു. നജ വാപ്പു, ഹാദിയ ആബിദീന്‍, ആയിഷ വഹാബ്, നിയ ഫാത്വിമ, ലന അന്‍വര്‍, മിന്‍ഹ മുജീബ് എന്നീ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. നിസാം മാമ്പറ്റ ഗാനാലാപനം നടത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍