നവോദയ റിയാദ് പഴയ പാഠപുസ്തകങ്ങള്‍ കൈമാറുന്നതിന് അവസരമൊരുക്കുന്നു
Wednesday, April 1, 2015 6:37 AM IST
റിയാദ:് പഴയ സ്കൂള്‍ പാഠപുസ്തകങ്ങള്‍ സൌജന്യമായി കൈമാറ്റം ചെയ്യാന്‍ നവോദയ സഫാ മക്ക ആര്‍ടസ് അക്കാഡമി അവസരമൊരുക്കുന്നു.

സൌദിയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോഗയോഗ്യമായ പഴയ പാഠപുസ്തകങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ആര്‍ട്സ് അക്കാഡമി പ്രവര്‍ത്തിക്കുന്ന ബത്ത കേരള മാര്‍ക്കറ്റിലെ സഫാ മക്ക ഓഡിറ്റോറിയത്തില്‍ തങ്ങളുടെ പാഠപുസ്തകങ്ങള്‍ സൌജന്യമായി കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്നവരും അതു വാങ്ങാന്‍ താത്പര്യപ്പെടുന്നവരും അടുത്ത വെള്ളിയാഴ്ച എത്തിച്ചേരണമെന്നു സംഘാടകര്‍ അറിയിച്ചു.

പാഠപുസ്തകള്‍ക്കുവേണ്ടിവരുന്ന വലിയ ചെലവു വഹിക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍ക്ക് ഏറെ ഉപകാരപ്രദമാകും ഈ പുസ്തക കൈമാറ്റ പരിപാടിയെന്നു റിയാദ് നവോദയ ഭാരവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0540605166 (രതീഷ്), 0502952641 (ജയകുമാര്‍).

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍