'എമ്മാവൂസ് 2015' ദുഃഖവെള്ളി ആചരണം ഏപ്രില്‍ രണ്ടിന്
Wednesday, April 1, 2015 6:36 AM IST
ഷാര്‍ജ: യുവദീപ്തി കെസിവൈഎം യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദുഃഖ വെള്ളി ആചരണം 'എമ്മാവൂസ് 2015' എന്ന പേരില്‍ ഏപ്രില്‍ മൂന്നിനു ഷാര്‍ജയില്‍ നടക്കും.

രാവിലെ പത്തിനു കുരിശിന്റെ വഴിയോടെ ആരംഭിക്കുന്ന ആചരണം നേര്‍ച്ച കഞ്ഞിയോടെ പര്യവസാനിക്കും. യുഎഇലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിനോ ജോസഫ് 050 3027 568, അഭിലാഷ് കോര 050 1713 178.