തായ്ക്വാണ്േടാ സെന്‍ട്രോ വിഭാഗത്തില്‍ ഷാമിനി ഷാജിക്ക് ഒന്നാം സ്ഥാനം
Wednesday, April 1, 2015 6:33 AM IST
റോം: റോമില്‍ സംഘടിപ്പിച്ച 60 കിലോഗ്രാം തായ്ക്വാണ്േടാ സെന്‍ട്രോ വിഭാഗത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ ഇറ്റലി മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാകുകയാണ് നീണ്ടൂരില്‍നിന്ന് ഇറ്റലിയിലെത്തിയ 17കാരിയായ ഷാമിനി ഷാജി എന്ന മലയാളി പെണ്‍കുട്ടി.

മത്സരത്തില്‍ ഷാമിനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച നിലവാരത്തില്‍ റോമില്‍ പരിശീലനം നേടുന്ന അഭ്യാസികളുമായി പൊരുതിയാണ് ഷാമിനി നേട്ടം കരസ്ഥമാക്കിയത്. യുറോപ്യന്‍ പരിശീലകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുന്നവരുമായി മത്സരിക്കുക എന്നതുതന്നെ ദുഷ്കരമായ സാഹചര്യത്തിലാണ്, കേരളത്തില്‍ ലളിതമായ സാഹചര്യത്തില്‍ പരിശീലനം ലഭിച്ച ഈ മിടുക്കി വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ ഒന്നാം നിരയിലെത്തിയത്.

ഷാമിനിയുടെ പ്രകടനം വിലയിരുത്തിയ റോമിലെ പ്രമൂഖ തായ്ക്വാണ്േടാ ക്ളബ്ബായ ജോമ അവരുടെ ക്ളബ്ബിലേക്ക് അംഗത്വം വാഗ്ദാനം ചെയ്യുകയും ക്ളബ്ബിനുവേണ്ടി പ്രകടനം നടത്താന്‍ ക്ഷണവും ലഭിച്ചിട്ടുണ്ട്. വളരെ അപൂര്‍വമായാണ് ഒരു മലയാളി പെണ്‍കുട്ടി ഇറ്റലിയില്‍ ഇത്തരത്തിലുള്ള നേട്ടത്തിനു ഉടമയാകുന്നത്. മാതൃരാജ്യത്തിനുവേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതാണു ലക്ഷ്യമെന്നു ഷാമിനി പ്രതികരിച്ചു. റോമില്‍നിന്നും തായ്ക്വാണ്േടായില്‍ കൂടുതല്‍ പരിശീലനം നടത്താനും മികച്ച ടെക്നിക്കുകള്‍ സമ്പാദിച്ച്, ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലനം തുടരുകയാണെന്നും ഷാമിന്‍ കൂട്ടിച്ചേര്‍ത്തു.

ഇറ്റലിയിലെ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും അതിലുപരി ക്നാനായ യുവജന സമൂഹത്തിനും ഏറെ അഭിമാനര്‍ഹമായ നേട്ടമാണ് ഷാമിനി കരസ്ഥമാക്കിയതെന്ന് ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎല്‍) ഇറ്റലിയുടെ പ്രസിഡന്റ് ജയ്സണ്‍ മച്ചാനിക്കല്‍ പറഞ്ഞു. ഇറ്റലിയിലെ ക്നാനായ യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകയായ ഷാമിനി കോട്ടയം നീണ്ടൂര്‍ പ്രാവട്ടം ചക്കുപുരയില്‍ ഷാജി-മിനി ദമ്പതികളുടെ മകളാണ്. കല്ലറ സെന്റ് തോമസ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയായ ഷാമിനി 2011-12 വര്‍ഷത്തെ ജില്ലാ ചാമ്പ്യനും സ്റേറ്റ് സെക്കന്‍ഡ് റണ്ണറപ്പും ആയിരുന്നു. ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ തായ്ക്വാണ്േടായില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ മാര്‍ഗരറ്റ് മരിയ (കല്ലറ) യോടൊപ്പം പ്രാക്ടീസ് ചെയ്തിരുന്ന ഷാമിനി നിരവധി മത്സരങ്ങളില്‍ ചെറുപ്പം മുതല്‍ നീണ്ടൂരിലുള്ള സെന്റ് തോമസ് സ്കൂളിനെ പ്രതിനിധീകരിച്ച് വിജയം നേടിയട്ടുണ്ട്.

റിപ്പോര്‍ട്ട്: സിജോ ജോസ് ഇടച്ചേരില്‍