ബെന്നി ബഹനാന്‍ എംഎല്‍എയ്ക്കു വിയന്നയില്‍ സ്വീകരണം
Wednesday, April 1, 2015 6:32 AM IST
വിയന്ന: ബെന്നി ബഹനാന്‍ ഓസ്ട്രിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. റോമില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനുള്ള പ്രത്യേക അനുമതി ലഭിച്ച ബെന്നി ബഹനാന്‍ യാത്രാമധ്യേയാണു വിയന്നയില്‍ എത്തിയത്. ഒഐസിസി യൂറോപ്പ് കണ്‍വീനര്‍ ജിന്‍സണ്‍ വര്‍ഗീസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓസ്ട്രിയ (ഐഒസി) ഘടകത്തിന്റെ പ്രസിഡന്റ് സിറോഷ് ജോര്‍ജ്, എംഎല്‍എയെ പൊന്നാട അണിയിച്ചു. അദ്ദേഹത്തിന്റെ പത്നി ഷേര്‍ലിക്ക് ഐഒസിയുടെ സെക്രട്ടറി ബിജു മാളിയേക്കല്‍ ബൊക്കെ നല്‍കി.

സ്വീകരണ ചടങ്ങില്‍ ഐഒസി വൈസ് പ്രസിഡന്റുമാരായ ജോളി കുര്യന്‍, വിന്‍സെന്റ് മാത്യു തടത്തില്‍, കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍, ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിതറ, സഞ്ജീവന്‍ ആണ്ടിവീട്, ജോഷിമോന്‍ എറണാകേരില്‍, സിറില്‍ മനയാനിപ്പുറത്ത്, ഷിന്റോ തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ബിജു മാളിയേക്കല്‍