ഷിഫാ അല്‍ജസീറ പ്രവാസി കലോത്സവം: പ്രചാരണപത്രിക പ്രകാശനം ചെയ്തു
Wednesday, April 1, 2015 6:31 AM IST
കുവൈറ്റ് സിറ്റി: സര്‍ഗശക്തി സമൂഹനന്മയ്ക്ക് എന്ന പ്രമേയവുമായി കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന ഷിഫാ അല്‍ജസീറ പ്രവാസി കലോത്സവം 2015ന്റെ പ്രചാരണപത്രിക പ്രകാശനം ചെയ്തു.

യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് നിസാര്‍ കെ. റഷീദില്‍നിന്നു പ്രചാരണ പത്രികയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി സ്കൂള്‍ കലോത്സവങ്ങളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തരായ തീര്‍ഥ സുരേഷ്, മാസ്റര്‍ അസ്ഹദ് എന്നിവര്‍ പ്രകാശനം നിര്‍വഹിച്ചു.

സല്‍മിയയില്‍ നടന്ന ചടങ്ങില്‍ പ്രവാസി കലോത്സവം ജനറല്‍ കണ്‍വീനര്‍ സി.പി. നൈസാം, എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷഫീര്‍, ഹഷീബ് എന്നിവര്‍ സംബന്ധിച്ചു.

ഏപ്രില്‍ 17 രാവിലെ എട്ടു മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലാണ് മത്സരങ്ങള്‍. അബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നീ നാലു സോണുകള്‍ തിരിച്ചു നടക്കുന്ന കലാ-വൈജ്ഞാനിക മത്സരങ്ങളില്‍ ആയിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. പുരുഷന്മാര്‍, സ്ത്രീകള്‍, സീനിയര്‍, ജൂണിയര്‍, സബ്ജൂണിയര്‍, കിഡ്സ് എന്നീ ഗ്രൂപ്പുകളിലായി മാപ്പിളപ്പാട്ട്, ലളിതഗാനം, ഗാനചിത്രീകരണം, സ്കിറ്റ്, ടാബ്ളോ, പ്രഛന്നവേഷം, വയലിന്‍, കവിതാലാപനം, മലയാള പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, മലയാള പ്രബന്ധം, കഥാ രചന, കവിതാരചന, വാര്‍ത്ത വായന, സംഘ ഗാനം, കൈയെഴുത്ത്, ആക്ഷന്‍ സോംഗ്, കളറിംഗ്, മെമ്മറി ടെസ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ കുവൈറ്റിലെ കലാകാരന്മാര്‍ മാറ്റുരയ്ക്കും.

കുവൈറ്റിലെ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും പ്രായഭേദമന്യേ ചിത്രകാരന്മാര്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രരചനാ മത്സരവും കലോത്സവത്തിന്റെ മുഖ്യാകര്‍ഷണമായിരിക്കും. പ്രവാസി മലയാളികളായ ആര്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ംംം.്യീൌവേശിറശമസൌംമശ.രീാ എന്ന വെബ്സൈറ്റിലൂടെ പേര് രജിസ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സമഹീഹമ്െമാ@്യീൌവേശിറശമസൌംമശ.രീാ എന്ന ഇമെയിലിലോ, 97891779 എന്ന നമ്പറിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍