ദുഃഖവെള്ളി തിരുക്കര്‍മ്മള്‍ക്കായി മാല്‍വെണ്‍ മലനിരകള്‍ ഒരുങ്ങി
Wednesday, April 1, 2015 6:30 AM IST
ലണ്ടന്‍: യുകെയിലെ മലയാറ്റൂര്‍ എന്നു പ്രസിദ്ധമായ മാല്‍വണ്‍ മലനിരകള്‍ ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ക്കായി ഒരുങ്ങി.

സഹനവഴികളിലൂടെ നടന്നു പാപപരിഹാരം തേടി മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്നു സംഘാടകര്‍ അറിയിച്ചു.

രാവിലെ 7.30നുമാല്‍വണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാകും. ഫാ. സെബാസ്റ്യന്‍ നാമകം, ഫാ. മനോജ് പതിയില്‍ തുടങ്ങിയവര്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മികരാകും.

രാവിലെ 10നു ബീക്കണ്‍ പോയിന്റില്‍നിന്നു കുരിശിന്റെ വഴിക്കു തുടക്കമാകും. ചെങ്കുത്തായ മലനിരകളില്‍ കടുത്ത തണുപ്പിനുസാധ്യത ഉള്ളതിനാല്‍ അനുയോജ്യമായ വസ്ത്രം ധരിക്കണമെന്നു സംഘാടകര്‍ അറിയിച്ചു. കുരിശിന്റെ വഴി മധ്യേ വൈദികര്‍ ദുഃഖവെള്ളി സന്ദേശം നല്‍കും. തുടര്‍ന്നു മലമുകളില്‍ കുരിശുമുത്തം, കയ്പുനീര്‍ എന്നിവയ്ക്കു സൌകര്യമുണ്ടായിരിക്കും. എസ്എംസി വൂസ്ററിന്റെ ആഭിമുഖ്യത്തിലാണു തിരുക്കര്‍മങ്ങള്‍. കേംബ്രിഡ്ജ്, ബ്രിസ്റോള്‍, കെന്റ്, ബര്‍മിംഗ്ഹാം, സ്റോക് ഓണ്‍ ട്രന്റ്, ഡെഡ്ലി, ഹെരിഫോര്‍ഡ് തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളില്‍ വിശ്വാസികള്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ മാല്‍വണ്‍ മലകയറുവാന്‍ എത്തും. വിപുലമായ ക്രമീകരണങ്ങളാണു സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

പള്ളിയുടെ വിലാസം: ട. ഖീലുെവ ഇവൌൃരവ, 125, ചലംീംി ഞീമറ, ങമഹ്ലൃി, ണഞ14 1ജഎ.

കുരിശിന്റെ വഴി ആരംഭിക്കുന്ന സ്ഥലം: ആലമരീി ഞീമറ, ഡുുലൃ ഇീംമഹഹ ങമഹ്ലൃി, ണൃ14 4ഋവ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍