കണിവിളക്ക് 2015 ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
Wednesday, April 1, 2015 6:25 AM IST
കുവൈറ്റ്: യുഎഫ്എം എഫ്ബി പ്രണ്ട്സ് മൂന്നാം വാര്‍ഷികവും വിഷു ആഘോഷവും ഏപ്രില്‍ 17നു രാവിലെ ഒമ്പതു മുതല്‍ അബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്നു ഭാരാവാഹികള്‍ അറിയിച്ചു.

ആഘോഷ പരിപാടികളുടെ ആദ്യ കൂപ്പണ്‍ കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ബാലുചന്ദ്രയ്ക്ക് കൂട്ടായ്മ അംഗങ്ങള്‍ കൈമാറി. പരിപടിയില്‍ നിജാസ് കാസിം, ദീപക് കൊച്ചിന്‍, സുജിത് മുതുകുളം, ജോസ് ജേക്കബ്, ഹബീബ് കാക്കൂര്‍ എന്നിവര്‍ സന്നിഹിതരായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍