കുവൈറ്റില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്െടത്തി
Wednesday, April 1, 2015 4:31 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്െടത്തി. തൃശൂര്‍ എറവക്കാട് സ്വദേശി കടുകപ്പറമ്പില്‍ വിജയകുമാറി (38) നെയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്െടത്തിയത്. കുവൈറ്റില്‍ ടാക്സി ഡ്രെെവറായി ജോലിനോക്കുകയായിരുന്നു. ഭാര്യ: മിനി. രണ്ടു മക്കള്‍. പോലീസ് മരണകാരണം അന്വേഷിച്ചുവരികയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍