ജര്‍മന്‍വിംഗ്സ് ദുരന്തം: രണ്ടാം ബ്ളാക്ക് ബോക്സ് കിട്ടില്ലെന്ന് ആശങ്ക
Tuesday, March 31, 2015 8:08 AM IST
ഡ്യുസല്‍ഡോര്‍ഫ്: ദുരന്തത്തില്‍പ്പെട്ട ജര്‍മന്‍വിംഗ്സ് വിമാനത്തിലെ രണ്ടാമത്തെ ബ്ളാക്ക് ബോക്സ് ലഭ്യമായേക്കില്ലെന്നു ലുഫ്താന്‍സ എയര്‍ലൈന്‍സിന് ആശങ്ക. ദുരന്തത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഈ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍നിന്നു ലഭ്യമാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.

വിമാനം ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ ഈ ബ്ളാക്ക് ബോക്സും തകര്‍ന്നു പോയിരിക്കുമെന്നാണ് ഇപ്പോഴത്തെ സംശയം. ആദ്യത്തെ ബ്ളാക് ബോക്സ് നേരത്തേതന്നെ ലഭ്യമായിരുന്നു. കോക്ക്പിറ്റിലെ സംഭാഷണങ്ങളാണ് ഇതില്‍ റെക്കോഡ് ചെയ്തിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍