ആവേശം പകരാന്‍ പൃഥ്വിരാജും; സെലിബ്രിറ്റി ക്രിക്കറ്റ് തരംഗമാകുന്നു
Tuesday, March 31, 2015 6:19 AM IST
ലണ്ടന്‍: യുക്മയും വിന്റെജ് ഗ്രൂപ്പും ചേര്‍ന്നു നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരവും സംഗീതനിശയും പ്രവാസി യുകെ മലയാളികള്‍ക്കിടയില്‍ ആസ്വാദനത്തിന്റെ പുതിയ വാതില്‍ തുറക്കും. നിരവധി താരങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാം എന്ന വലിയ സ്വപ്നത്തിലാണ് ഒരു കുട്ടം ക്രിക്കറ്റ് പ്രേമികള്‍. നിരവധി പേര്‍ ഇതിനകംതന്നെ പേരുകള്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. നിരവധി പരിപാടികള്‍ യുകെയില്‍ എത്തിയിട്ടുണ്െടങ്കിലും ഇത്തരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സംരംഭം വലിയ ആവേശം ആണ് ഉണ്ടാക്കിയിരിക്കുന്നത്.

ആസ്വാദനത്തിന്റെ പുതുമയുള്ളതും വൈവിധ്യവുമായ അത്യാധുനിക സൌകര്യങ്ങളോടെ ഒരുങ്ങുന്ന ഈ മെഗാ ഷോ ടിക്കറ്റ് വില്പനയുടെ കാര്യത്തില്‍ സകല റിക്കാര്‍ഡും തകര്‍ത്തു മുന്നേറിക്കൊണ്ടിരിക്കുന്നു. യുക്മയും വിന്റേജും ചേര്‍ന്നൊരുക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ യുക്മയുടെ എല്ലാ റീജണല്‍ പ്രസിഡന്റുമാരുടെ കൈകളിലും ഇതിനകം എത്തിച്ചിട്ടുണ്ട്. വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയുടെ ചുമതല വഹിക്കുന്നത് യുക്മയുടെ നാഷണല്‍ ട്രഷറര്‍ ഷാജി തോമസാണ്.

വിന്റെജു ഗ്രൂപുമായി ചേര്‍ന്ന് യുക്മ സംഘടിപ്പിക്കുന്ന സംരഭം എന്ന നിലയില്‍ നിരവധി അസോസിയേഷനുകള്‍ നേരിട്ടുതന്നെ ഇതിനോടകം ബസുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ക്രിക്കറ്റ് പ്രേമികള്‍ക്ക് വേള്‍ഡ് കപ്പിനുശേഷം ഒരു അമൂല്യ സമ്മാനമായി മാറും ഈ മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് എത്തുമെന്ന വാര്‍ത്ത ആവേശത്തോടെയാണു മലയാളികള്‍ ഉള്‍ക്കൊള്ളുന്നത്. ക്രിക്കറ്റ് കളിക്കൊപ്പം ഗാനമേളയും നിരവധി മലയാളി സ്റാളുകളും ഒരുങ്ങുമ്പോള്‍ മലയാളിക്ക് ഒരു ഉത്സവ പ്രതീതി ജനിപ്പിക്കും എന്നത് തീര്‍ച്ചയാണ്. വാറ്റ് ഫോര്‍ഡിന് അടുത്ത് ഹെണ്ടാന്‍ അലയാന്‍സ് പാര്‍ക്ക് സ്റേഡിയത്തില്‍ അരങ്ങേറുന്ന മത്സരം അത്യുഗ്രന്‍ സൌകര്യങ്ങളോടെ ആസ്വദിക്കാം.

ക്രിക്കറ്റിനൊപ്പം ഫ്രാങ്കോയും സംഘവും സംഗീത പെരുമഴ തീര്‍ക്കുമ്പോള്‍ കാണികള്‍ക്ക് പുതിയ അനുഭവമാകും. നിരവധി സിനിമ ഗാനങ്ങള്‍ പാടിയിട്ടുള്ള ഫ്രാങ്കോ രാക്ഷസി ചെമ്പകമേ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ മലയാളികള്‍ക്കു സമ്മാനിച്ച കലാകാരനാണ്. കേരളക്കരയുടെ അടിപൊളി ഗായിക രഞ്ജിനി ജോസും ഡാ തടിയ ഫെയിം ഡി ജെ ശേഖറും സംഗീതപരിപാടിക്ക് താളവും ഈണവും ആകും. യേശുദാസിന്റെ മകന്‍ വിജയ് യേശുദാസും എത്തുമ്പോള്‍ ആസ്വാദകര്‍ക്ക് പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്ന ആഘോഷമായി യുക്മ വിന്റെജ് മെഗാ ഇവന്റ് മാറുമെന്ന് യുക്മ നാഷണല്‍ കമ്മിറ്റിയുടെ എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്തുകൊണ്ട് യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു അഭിപ്രായപെട്ടു. പരിപാടികള്‍ക്ക് എല്ലാ റീജണുകളുടെയും അംഗ സംഘടനകളുടെയും സഹകരണം യുക്മ സെക്രട്ടറി സജിഷ് ടോം അഭ്യര്‍ഥിച്ചു.

മേയ് ഒന്‍പതിന് (ശനി) രാവിലെ ഒന്‍പത് മുതല്‍ സ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും. ക്രിക്കറ്റ് മത്സരം 11 ന് ആരംഭിക്കും. ക്രിക്കറ്റ് മത്സരത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് യുക്മയും വിന്റേജ് ഗ്രൂപ്പും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വ്യക്തികള്‍ക്ക് 35 പൌണ്ട്, 50 പൌണ്ട്, 100 പൌണ്ട് എന്നീ നിരക്കുകളില്‍ ആണ്. കൂടാതെ പത്ത് പേര്‍ക്ക് ഇരിക്കാവുന്ന പതിമൂന്ന് വിഐപി ക്ളബ് ക്ളാസ് ബോക്സുകളും ഉണ്ട്. ഇതിന്റെ ടിക്കറ്റ് നിരക്ക് 1500 പൌണ്ട് ആണ്. വിഐപി ക്ളബ് ക്ളാസ് എടുക്കുന്നവര്‍ക്ക് ബിവറേജസും റിഫ്രഷ്മെന്റ്സും സൌജന്യമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി തോമസ് (യുക്മ നാഷണല്‍ ട്രഷറര്‍) 07737736549, ഷിബു 07730452417, ഡോ. റോഷ് 07939661056, മാത്യൂസ് 07446128355,

ശുഭ്ര 07500887169, ആനന്ദ് 07982623411, ഓഫീസ് 020 3399 9339

ടിക്കറ്റ് ലഭിക്കുന്ന സ്ഥലങ്ങള്‍:

ഈസ്റ് ആംഗ്ളിയ: അഡ്വ. ഫ്രാന്‍സിസ് മാത്യു 07793452184, തോമസ് മാറാട്ടുകളം 07828126981, രഞ്ജിത് കുമാര്‍ 07796886931

മിഡ്ലാന്‍ഡ്സ്: ബീന സെന്‍സ് 07809450561, മാമന്‍ ഫിലിപ്പ് 07885467034, അനീഷ് ജോണ്‍ 07916123248, ജയകുമാര്‍ നായര്‍ 07403223066

സൌത്ത് ഈസ്റ്: ഷാജി തോമസ് 07737736549, വര്‍ഗീസ് ജോണ്‍ 07714160747, മനോജ് കുമാര്‍ പിള്ള 07960357679.

സൌത്ത് വെസ്റ്: സജീഷ് ടോം 07706913887,ടിറ്റോ തോമസ് 07723956930, സുജു ജോസഫ് 07904605214

നോര്‍ത്ത് വെസ്റ്: ആന്‍സി ജോയ് 07530417215, ദിലീപ് മാത്യു 07961220354, അഡ്വ. സിജു ജോസഫ് 07951451134

യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍: എബ്രഹാം ജോര്‍ജ് 07540976582, സോജന്‍ തോമസ് 07886439116, അലക്സ് അബ്രഹാം 07506718488

വെയ്ല്‍സ്: ബിജു പന്നിവേലില്‍ 07875332761, ബിന്‍സു ജോണ്‍ 07951903705.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍