ലിവര്‍പൂള്‍ മലയാളികള്‍ ഓശാന ഞായര്‍ ആഘോഷിച്ചു
Tuesday, March 31, 2015 6:08 AM IST
ലിവര്‍പൂള്‍: ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ലിവര്‍പുള്‍ മലയാളികള്‍ ഹോളി നെയിം പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ഷാജി പുന്നാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. നൂറുകണക്കിനു വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ചു. കുരുത്തോലകളേന്തി പ്രദക്ഷിണം നടത്തിയാണു രണ്ടായിരം വര്‍ഷം മുമ്പ് നടന്ന ഓശാനയെ വിശ്വാസികള്‍ അനുസ്മരിച്ചത്. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു.

ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 9.30നു സെന്റ് ഫിലോമിനാസ് ചര്‍ച്ചില്‍ പീഡാനുഭവ തിരുക്കര്‍മങ്ങള്‍, പ്രസംഗം, നഗരികാണിക്കല്‍ എന്നിവയ്ക്ക് ഫാ. ഷാജി പുന്നാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.

ദുഃഖശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഉയിര്‍പ്പുതിരുനാള്‍ സെന്റ് ഫിലോമിനാസ് പള്ളിയില്‍ നടക്കും. ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ടോം തോമസ് 07577249750, ജെസി ജിമ്മി 07951980102.

പളളിയുടെ വിലാസം: ട. ജവശഹീാലിമ ഇവൌൃരവ, ടുമൃൃീം ഒമഹഹ ഞറ, ഘ96 ആൌ.