ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം മേയ് നാലിന്
Tuesday, March 31, 2015 6:04 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ നാലാമത് 'ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം' മേയ് നാലിനു (തിങ്കള്‍) ഡബ്ളിനിലെ സ്റില്‍ഓര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കും. അയര്‍ലന്‍ഡിലെ ഏതു പ്രദേശത്തുനിന്നുമുളള പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ മക്കളെ ഇതില്‍ പങ്കെടുപ്പിക്കാവുന്നതാണ്.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളായിട്ടാണു മത്സരം സംഘടിപ്പിക്കുന്നത്.

ജൂനിയര്‍ 8 മുതല്‍ 12 വയസു വരെ (ജനനതീയതി 11-2003 മുതല്‍ 11-2007 വരെ)

സീനിയര്‍ 12 മുതല്‍ 18 വയസു വരെ (ജനനതീയതി 11-1997 മുതല്‍ 31-12-2002 വരെ).

രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണു മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്പോര്‍ട്സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യന്‍ ചരിത്രം, വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് അയര്‍ലന്‍ഡ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ട പ്രാഥമിക മത്സരത്തില്‍നിന്നു നാലു ടീമുകള്‍ അവസാനവട്ട റൌണ്ടിലേക്കു തെരഞ്ഞെടുക്കപ്പെടും. ഓഡിയോ റൌണ്ട്, വീഡിയോ റൌണ്ട്, ബസര്‍ റൌണ്ട്, റാപ്പിഡ് ഫയര്‍ റൌണ്ട് തുടങ്ങിയ വിഭാഗങ്ങളായി നടക്കുന്ന ഫൈനല്‍ മത്സരം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വേദിയിലാണു നടക്കുന്നത്. മല്‍സരവിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

മത്സരസമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറു വരെയാണ്. മത്സരാര്‍ഥികള്‍ക്കു മാത്രം ഭക്ഷണപാനീയങ്ങള്‍ ലഭ്യമാണ്. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍

ഏപ്രില്‍ 25 നു മുന്‍പായി ജോബി സ്കറിയ 0857184293, ബിപിന്‍ ചന്ദ് 0894492321, വി.ഡി രാജന്‍ 0870573885, അലക്സ് ജേക്കബ് 0871237342 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍