ബ്രിസ്ബെയ്നില്‍ ഓശാന ആചരണം ഭക്തിനിര്‍ഭരമായി
Monday, March 30, 2015 7:30 AM IST
ബ്രിസ്ബെയ്ന്‍: ഓശാനത്തിരുനാളിന്റെ ശുശ്രൂഷകള്‍ ബ്രിസ്ബെയ്നില്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സീറോ മലബാര്‍ സഭാ സമൂഹങ്ങള്‍ സംയുക്തമായി ഓശാന ഞായര്‍ ആചരിച്ചു.

റെഡ്ഹില്‍ സെന്റ് ബ്രിജിഡ്സ് ദേവാലയത്തില്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും കുരുത്തോല വെഞ്ചരിപ്പും നടന്നു. കുരുത്തോല പ്രദക്ഷിണത്തില്‍ മാര്‍ ബോസ്കോ പുത്തൂര്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമൊപ്പം പങ്കുചേര്‍ന്നു.

ക്യൂന്‍സ് ലാന്റ് ചാപ്ളെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, ഫാ. തോമസ് അരീക്കുഴി, ഫാ. തോമസ് മണിമല, ഫാ. ഫെര്‍ണാഡോ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

സണ്‍ഷൈന്‍ കോസ്റ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച ഓശാന ഞായര്‍ ആഘോഷങ്ങളിലും മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് ഹാര്‍വി ബേയും ബന്‍ ഡാബര്‍ഗും സന്ദര്‍ശിച്ച മാര്‍ ബോസ്കോ പുത്തൂര്‍ സീറോ മലബാര്‍ വിശ്വാസസമൂഹത്തോടുചേര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി