ഓസ്ട്രിയയില്‍ ജര്‍മന്‍ ക്ളാസിനുഹാജാരാകാത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കു പിഴ ശിക്ഷ
Monday, March 30, 2015 7:30 AM IST
വിയന്ന: ഓസ്ട്രിയന്‍ സര്‍ക്കാര്‍ പുതിയ ദേശീയോദ്ഗ്രഥന നയം പ്രഖ്യാപിച്ചു. പുതിയ പദ്ധതി പ്രകാരം ജര്‍മന്‍ ഭാഷാപഠനത്തിനുള്ള ഫണ്ട് നിലവിലുള്ളതില്‍നിന്നു മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. ഓരോ വര്‍ഷവും 30 മില്യണ്‍ യൂറോയായി നിജപ്പെടുത്തി.

ഓസ്ട്രിയയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ പോളിസികള്‍ കടുപ്പമുള്ളതായിതീരും. പുതിയ നിയമമനുസരിച്ച് ഭാഷാപഠനം നിര്‍ബന്ധമാക്കുമെന്നു മന്ത്രി സെബാസ്റ്യന്‍ കുര്‍സ് വ്യക്തമാക്കി.

സിറ്റികളിലെ സ്കൂളുകളില്‍ സ്കൂള്‍ അഡ്മിഷന്റെ നേരത്തു മാത്രമല്ല ഒന്നു മുതല്‍ നാലു വരെയുള്ള ക്ളാസുകളില്‍ (ജര്‍മന്‍) ഭാഷാ പരീക്ഷകള്‍ നടത്തുകയും പ്രത്യേക ജര്‍മന്‍ ഭാഷാ പരീശിലനം നല്‍കുകയും ചെയ്യും. ഇതില്‍ വീഴ്ച വരുത്തുന്ന കുട്ടികളുടെ മാതാപിതാക്കന്മാര്‍ക്കു പിഴ ശിക്ഷ ഈടാക്കും (എക്സ്ട്രാ ഓര്‍ഡിനറി) എന്നു രേഖപ്പെടുത്തും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍