പ്രിയദര്‍ശനു ലാല്‍ കെയെഴ്സ് ബഹറിന്റെ ആദരവ്
Monday, March 30, 2015 7:29 AM IST
മനാമ: പ്രശസ്ത ബോളിവുഡ്, മലയാള സംവിധായകനായ പ്രിയദര്‍ശനു ലാല്‍ കെയെര്‍സ് ബഹറിന്‍ ഭാരവാഹികള്‍ മെമെന്റോ നല്‍കി ആദരിച്ചു.

ഹ്രസ്വ സന്ദര്‍ശനത്തിനായി ബഹറിനില്‍ എത്തിയ അദ്ദേഹം ലാല്‍ കെയെഴ്സ് ബഹറിനില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും മറ്റു പരിപാടികളെയും അഭിനന്ദിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

ലാല്‍ കെയെഴ്സ് ബഹറിന്‍ കോ-ഓര്‍ഡിനേറ്റേഴ്സ് ആയ ജഗത് കൃഷ്ണകുമാര്‍, എഫ്.എം. ഫൈസല്‍, ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ 'എന്നും എപ്പോഴും' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ബഹറിന്‍ പ്രവാസി ശ്രീക്കുട്ടി രമേഷ്, ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.