അനീഷ് ജോണ്‍ യുക്മ പിആര്‍ഒ
Monday, March 30, 2015 7:29 AM IST
ലണ്ടന്‍: യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ് ലാന്‍ഡ്സില്‍നിന്നുമുള്ള നാഷണല്‍ എക്സിക്യൂട്ടീവ് അംഗമായ അനീഷ് ജോണിനെ യുക്മ നാഷണല്‍ കമ്മിറ്റിയുടെ പുതിയ പിആര്‍ഒ ആയി ദേശീയ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിയമിച്ചു.

മിഡ് ലാന്റ്സ് റീജണില്‍ പ്രശസ്തമായ ലെസ്റര്‍ കേരള കമ്യൂണിറ്റിയുടെ യുക്മ പ്രതിനിധിയായി അനീഷ് ജോണ്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ക്കുടി പൊതുപ്രവര്‍ത്തന രംഗത്തേക്കു കടന്നുവരികയും പത്രപ്രവര്‍ത്തന രംഗത്ത് പ്രവൃത്തിപരിചയവും നേടുകയും ചെയ്തിട്ടുണ്ട്.

അനീഷ് ജോണ്‍ നിലവില്‍ യുക്മയുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് അഡ്മിന്‍ ഹെഡ് ആയി ചുമതല വഹിച്ചു വരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു യുക്മ നാഷണല്‍ കമ്മിറ്റിയുടെ എല്ലാവിധ ആശംസകളും പിന്തുണയും അറിയിച്ചു.