മനാമയില്‍ റഹ്മാനിയ അറബിക് കോളജ് ബഹറിന്‍ കമ്മിറ്റി ജനറല്‍ ബോഡി മാര്‍ച്ച് 31ന്
Monday, March 30, 2015 7:25 AM IST
മനാമ: ഉത്തര കേരളത്തിലെ പ്രമുഖ മത ഭൌതിക സമന്വയ വിദ്യാഭ്യാസസ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്റെ ബഹറിന്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം മാര്‍ച്ച് 31നു (ചൊവ്വ) രാത്രി ഒമ്പതിനു മനാമയിലെ സമസ്ത മദ്രസ ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ജനറല്‍ ബോഡിയോടനുബന്ധിച്ചു നടക്കുന്ന യോഗത്തില്‍ കടമേരി റഹ്മാനിയ അറബിക് കോളജിലും സഹസ്ഥാപനങ്ങളിലും പഠനം നടത്തിയവരും സ്ഥാപന ഭാരവാഹികളും വടകര താലൂക്കിലെ പ്രസ്ഥാന ബന്ധുക്കളും കടമേരി സ്വദേശികളും പങ്കെടുക്കണമെന്നു കോളജ് കമ്മറ്റി ജനറല്‍ സെക്രട്ടറി ചാലിയാടന്‍ ഇബ്രാഹിം ഹാജി, കുയ്യാലില്‍ മഹ്മൂദ് ഹാജി, റഹ്മാനീസ് ബഹറിന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഖാസിം റഹ്മാനി പടിഞ്ഞാറത്തറ എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 00973 34007356, 33953004, 39542430.