കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റര്‍ സ്നേഹസംഗമം നടത്തി
Monday, March 30, 2015 7:21 AM IST
കുവൈറ്റ്: കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റര്‍ സ്നേഹസംഗമം അബാസിയ ഹൈഡന്‍ റസ്ററന്റില്‍ നടന്നു. പ്രസിഡന്റ് ഇല്ല്യാസ് ബഹസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി റൌഫ് മശൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കുവൈറ്റ് ചാപ്റ്റര്‍ സ്വരൂപിച്ച വെങ്ങിലോട്ട് മീത്തല്‍ നിഥിന്‍ ചികിത്സസഹായ ഫണ്ട് സാമൂഹിക പ്രവര്‍ത്തകന്‍ അബൂബക്കര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷാഹിദ് സിദ്ദീഖ് ഹുസൈന് കൈമാറി. സുല്‍ഫിക്കര്‍ തിരുവങ്ങൂര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്നു കലാപരിപാടികളും ഗെയിംസും ഗാനമേളയും നടന്നു. സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍