സി.കെ. ചന്ദ്രപ്പന്‍ അനുസ്മരണം നടത്തി
Monday, March 30, 2015 7:20 AM IST
ദുബായി: സിപിഐയുടെ സമുന്നത നേതാവായിരുന്ന സി.കെ. ചന്ദ്രപ്പന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി യുവകലാസാഹിതി ദുബായി അനുസ്മരണ സമ്മേളനം നടത്തി.

തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ആത്മാര്‍ഥതയും സത്യസന്ധതയും കഴിവും തെളിയിച്ച കറകളഞ്ഞ കമൂണിസ്റ് ആയിരുന്നു ചന്ദ്രപ്പനെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രകാശന്‍ അനുസ്മരിച്ചു.

യുവകലാസാഹിതി ദുബായി യുണിറ്റ് വൈസ് പ്രസിഡന്റ് നൌഷാദ് പുലമന്തോള്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ മാറഞ്ചേരി, ഇസ്മയില്‍ കുണ്ടക്കാട്, ബൈജു, വേണുഗോപാല്‍ ആലുവ എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി സുധാകരന്‍ സ്വാഗതവും വിനോദന്‍ നന്ദിയും പറഞ്ഞു.