അബുദാബി: അബുദാബി മലയാളികളുടെ കലാസാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ നാല്പത്തിമൂന്നാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം എന്‍.വി. മോഹനനെ പ്രസിഡന്റായും മധു പരവൂരിനെ ജനറല്‍ സെക്രട്ടറിയായും ഐകകണഠ്യേന തെരഞ്ഞെടുത്തു.
2015-16 പ്രവര്‍ത്തനവര്‍ഷത്തെ ഭരണസമിതിയിലേയ്ക്ക് കെ.വി. പ്രേംലാല്‍ (വൈസ് പ്രസിഡന്റ്), സി.കെ. ഷരീഫ് (ട്രഷറര്‍) എന്നിവരേയും വാസവന് പുരയില്‍, കെ. ജ്യോതി, വി.വി. ധനുഷ്കുമാര്‍, രാജേന്ദ്രന് നായര്‍, സത്താര്‍ കാഞ്ഞങ്ങാട്, സി.കെ. മനോരഞ്ജന്‍, നൌഷാദ് യൂസഫ്, റഷീദ് പാലക്കല്‍, അബ്ദുല്‍ ഗഫൂര്‍ എടപ്പാള്‍, അനസ് കൊടുങ്ങല്ലൂര്‍, നാസര്‍ ചാവക്കാട്, കെ.കെ. അനില്‍കുമാര്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളേയും ജനറല്‍ ബോഡി തെരഞ്ഞെടുത്തു.
അബുദാബി ശക്തി തിയറ്റേഴ്സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ ശക്തി തിയറ്റേഴ്സിനു പതിനൊന്നും യുവകലാ സാഹിതിക്കും ഫ്രണ്ട്സ് എഡിഎംഎസിനു രണ്ട് വീതവും കല അബുദാബിക്ക് ഒരാളുമാണ് കമ്മിറ്റിയിലുള്ളത്.
യുഎഇ സാമൂഹിക ക്ഷേമ മന്ത്രാലയ പ്രതിനിധി സൈദ് അഹമ്മദ് ഹുസൈന് അമീന്റെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അഷറഫ് കൊച്ചി വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റര്‍ സുരേഷ് പാടൂര്‍ പിന്നിട്ട പ്രവര്‍ത്തന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എം.യു. വാസു അധ്യക്ഷത വഹിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ടി.പി. ഗംഗാധരന്, വിനയചന്ദ്രന്, കബീര്‍ വയനാട് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും ജോ. സെക്രട്ടറി ഒ. ഷാജി നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള