സൌജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
Saturday, March 28, 2015 8:34 AM IST
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ദാറുകുലൈബ് ഏരിയയും എസ്കെഎസ്എസ്എഫ് വിഖായയുടെ ഏരിയ പ്രവര്‍ത്തകരും ചേര്‍ന്ന് ഷിഫ അല്‍ ജസീറയുമായി സഹകരിച്ചു നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രാവിലെ ഒമ്പതു മുതല്‍ 11.30 വരെ നടന്ന ക്യാമ്പില്‍ സൌജന്യമായി മരുന്നും കൂടി നല്‍കിയത് സാധാരണ ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായി. ഏരിയ പ്രസിഡന്റ് യൂസുഫ് മുസ്ലിയാര്‍, സെക്രട്ടറി ഷാഫി വേളം, ഷംസുദ്ദീന്‍ കാകൂര്‍, ഇസ്മായില്‍ വേളം, വിഖായ പ്രവര്‍ത്തകരായ ഇല്യാസ് കെ.കെ, ഇസ്ഹാഖ് വെട്ടോത്ത്, ജനൂബ് ഹസാനി, അന്‍വര്‍ സാദത്ത് വേളം, ഹാഫിസ് പൂനൂര്‍, കലീം ചാവക്കാട്, ഷംസുദ്ദീന്‍ വില്യാപ്പള്ളി ഷമീം എലേറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കി.