ചാപ്ളെയിന്‍സിയുടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും
Saturday, March 28, 2015 8:27 AM IST
മാഞ്ചസ്റര്‍: ഷ്രൂഷ്ബറി രൂപതയിലെ ക്നാനായ ചാപ്ളയിന്‍സിയുടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഓശാനയുടെ തിരുക്കമ്മങ്ങളോടെ തുടക്കമാകും.

ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 4.30 മുതല്‍ ആരംഭിക്കും. പെസഹാ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം ആറിനും ദുഃഖവെളളിയുടെ തുരുക്കര്‍മ്മങ്ങള്‍ രാവിലെ 11 മുതലും ഈസ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനി രാത്രി എട്ടു മുതലും ആരംഭിക്കും.

ബര്‍ക്കിന്‍ ഹെഡ് സെന്റ് ജോണ്‍ ബി ഇവാഞ്ചലിസ്റ് ദേവാലയത്തില്‍ ഈസ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ നടക്കും.

വിശുദ്ധ വാരതിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപത ക്നാനായ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍